Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup Moves

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഇ​നി ക്വാ​ര്‍​ട്ട​ര്‍; എട്ടിന്‍റെ കളി

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​നി​ശേ​ഷി​ക്കു​ന്ന​ത് എ​ട്ട് ടീ​മു​ക​ള്‍ മാ​ത്രം. 48 ടീ​മു​ക​ള്‍ തു​ട​ങ്ങി​യ യാ​ത്ര അ​തി​ന്‍റെ പ​രി​സ​മാ​പ്തി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി പു​ല​ര്‍​ച്ചെ 1.30ന് ​നി​ല​വി​ലെ റണ്ണേഴ്സ്അപ്പാ​യ ഫ്രാ​ന്‍​സും 2022 സെ​മി കളിച്ച മൊ​റോ​ക്കോ​യും ത​മ്മി​ലാ​ണ് ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം. തു​ട​ര്‍​ന്നു​ള്ള ദി​ന​ങ്ങ​ളി​ല്‍ സ്‌​പെ​യി​ന്‍ x ബെ​ല്‍​ജി​യം, നോ​ര്‍​വെ x ഇം​ഗ്ല​ണ്ട്, അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ക്വാ​ര്‍​ട്ട​റു​ക​ളും അ​ര​ങ്ങേ​റും.

ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​വും അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​ണ്. എ​ട്ട് ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യാ​ണ് ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ഒ​ന്നാ​മ​ത്. ഏ​ഴ് ഗോ​ളും ര​ണ്ട് അ​സി​സ്റ്റു​മാ​യി ഫ്രാ​ന്‍​സി​ന്‍റെ സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ ര​ണ്ടാ​മ​തു​ണ്ട്. ഏ​ഴ് ഗോ​ള്‍ നേ​ടി​യ നോ​ര്‍​വീ​ജി​യ​ന്‍ മി​ന്ന​ല്‍​പ്പി​ണ​ര്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടാ​ണ് മെ​സി​ക്കും എം​ബ​പ്പെ​യ്ക്കും ഭീ​ഷ​ണി. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൂ​ന്നു താ​ര​ങ്ങ​ൾ 7+ ഗോ​ൾ നേ​ടു​ന്ന​ത്.

ഇ​തി​നി​ടെ ആ​റ് ഗോ​ളു​മാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നും നാ​ല് ഗോ​ള്‍ വീ​ത​മാ​യി ഫ്രാ​ന്‍​സി​ന്‍റെ ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലി​ങ്ഗം എ​ന്നി​വ​രു​മു​ണ്ട്.

Latest News

Corehub Up